ADVERTISEMENT

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സ്റ്റണ്ട് മാസ്റ്റർമാരിൽ ഒരാളായ ജൂഡോ രത്നം അന്തരിച്ചു. 93 വയസ്സായിരുന്നു.

ചെന്നൈ, വെല്ലൂർ, ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500ല്‍ അധികം സിനിമകളിൽ സംഘട്ടന സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രജനീകാന്തിന്റെ 40ല്‍ അധികം സിനിമകളിൽ സംഘട്ടനസംവിധായകനായിരുന്നു. ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് 2013ൽ ഗിന്നസ് ബുക്കിൽ ഇടം നേടി.

ADVERTISEMENT

തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1966ൽ വല്ലവൻ ഒരുവൻ എന്ന ചിത്രത്തിലൂടെ സംഘട്ടന പരിശീലകനായി സിനിമയിലെത്തിയ രത്നം 1992ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഒടുവിൽ പ്രവർത്തിച്ചത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT