Thursday 06 February 2025 03:12 PM IST : By സ്വന്തം ലേഖകൻ

ദിനോസറുകള്‍ വീണ്ടും വരുന്നു, ‘ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്’ ട്രെയിലർ എത്തി

rebirth

‘ജുറാസിക് വേള്‍ഡ്’ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം ‘ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്’ ന്റെ ട്രെയിലർ എത്തി. ഈ വര്‍ഷം ജൂലൈ 2 ന് ചിത്രം തിയറ്ററുകളിലെത്തും. 2022ല്‍ പുറത്തിറങ്ങിയ ‘ജുറാസിക് വേള്‍ഡ് ഡൊമിനിയൻ’ന്റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആണിത്.

‌സ്കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മെഹര്‍ഷാല അലി, ജൊനാഥന്‍ ബെയ്‍ലി, റൂപെര്‍ട്ട് ഫ്രൈഡ്, മാനുവല്‍ ഗാര്‍ഷ്യ റൂള്‍ഫോ, ലൂണ ബ്ലെയ്‍സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാരെത്ത് എഡ്‍വേര്‍ഡ്സ് ആണ് സംവിധായകന്‍. ജോണ്‍ മത്തീസണ്‍ ആണ് ഛായാഗ്രഹണം. യൂണിവേഴ്സൽ പിക്ചേഴ്സ് ചിത്രം വിതരണത്തിനെത്തിക്കുന്നു.