Tuesday 11 March 2025 11:48 AM IST : By സ്വന്തം ലേഖകൻ

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല, വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം: പ്രതികരിച്ച് കൽപ്പന രാഘവേന്ദർ

kalpana

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും ഭർത്താവ് കാരണം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നു പലരും വാർത്തകൾ നൽകിയെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഗായിക കൽപ്പന രാഘവേന്ദർ. ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഭർത്താവാണെന്ന് കൽപ്പന രാഘവേന്ദർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

‘കുറെ കാലമായി ഇൻസോംനിയ ഉണ്ട്. അന്ന് മരുന്ന് കഴിച്ച ഡോസ് കൂടിപ്പോയി. ഭർത്താവുമായി ഫോണിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബോധം കെട്ട് വീണത്. അദ്ദേഹമാണ് പൊലീസിൽ അറിയിച്ചതും ആംബുലൻസ് വിളിച്ചതും. ആശുപത്രിയിൽ ഉണ്ടായിരുന്നത് ഭർത്താവും മകളുമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകും’.– കൽപ്പന വ്യക്തമാക്കി.

അതേസമയം അമ്മയുടേത് ആത്മഹത്യ ശ്രമം അല്ലെന്ന് മകൾ ദയ നേരത്തെ പറഞ്ഞിരുന്നു.