ADVERTISEMENT

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ കമൽഹാസനും മമ്മൂട്ടിയും ചിമ്പുവും ഒരുമിക്കുന്ന തമിഴ് ചിത്രം ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾ ശക്തം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് മാസത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം, ആഗോളതലത്തിൽ 400 കോടിയും കടന്ന് കുതിക്കുകയാണ് കമൽഹാസൻ ചിത്രം വിക്രം. ഇന്ത്യൻ 2, മഹേഷ് നാരായണൻ ചിത്രം അടക്കമുള്ള വൻ പ്രൊജക്ടുകളും കമലിന്റെതായി പിന്നാലെയെത്തും. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് കമൽ അടുത്തതായി അഭിനയിക്കുക എന്ന് മുൻപ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT