ബോളിവുഡ് നടൻ വരുൺ ധവാനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് നടി കീർത്തി സുരേഷ്. മുംബൈയിലെ നിരത്തിലൂടെ ഓട്ടോയിൽ യാത്ര ചെയ്യുന്ന ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വരുൺ ധവാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കീർത്തി ഇപ്പോൾ മുംബൈയിലാണ്. കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഡി 18 എന്നാണ് താൽക്കാലികമായി ചിത്രത്തിനു നൽകിയിരിക്കുന്ന പേര്. മുരാട് ഖേതാനി, പ്രിയ അറ്റ്‍ലി എന്നിവർ ചേര്‍ന്നാണ് നിർമാണം. ചിത്രം അടുത്ത വർഷം മെയ് മാസം തിയറ്ററുകളിലെത്തും.