തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് നടി ഖുശ്ബുവും സംവിധായകൻ സുന്ദർ സിയും. ഇപ്പോഴിതാ, തങ്ങളുടെ ദാമ്പത്യത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഖുശ്ബു.
‘ഞാനും എന്റെ നല്ലപാതിയും ഒന്നിച്ചുള്ള യാത്ര 25 വര്‍ഷം പിന്നിട്ടു. ദിവസം കൂടുന്തോറും ഞങ്ങളുടെ ബന്ധം ദൃഢമായി മാറുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും ഏറ്റവും മികച്ചതാണ് നല്‍കുന്നത്. വാക്കുകളോ, മറ്റ് കാര്യങ്ങളോ ഒന്നും അളന്നുതൂക്കാറില്ല. കുടുംബം നന്നായി പോവുന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ രണ്ടാള്‍ക്കുമാണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തോട് താങ്ക് യൂ പറയാറില്ല. എന്നാല്‍ ഐ ലവ് യൂ പറയാറുണ്ട്. നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. എന്നും അതേപോലെ തന്നെയിരിക്കട്ടെ. ഹാപ്പി ആനിവേഴ്സറി സ്വീറ്റ് ഹാര്‍ട്ട്’. സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ
സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.