വിജയ് നായകനായി, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ലിയോയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി.
വിഷ്ണു ഇടവാൻ എഴുതി, അനിരുദ്ധ് രവിചന്ദർ ഈണമിട്ട് ആലപിച്ച ഈ ഗാനം വിജയ്‌യുടെ കഥാപാത്രമായ ലിയോ ദാസിനെ പരിചയപ്പെടുത്തുന്നു.
ലിയോ ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും.തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.