ADVERTISEMENT

തിയറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ സൃഷ്ടിച്ച ലോകേഷ് കനകരാജ് - വിജയ് ചിത്രം ‘ലിയോ’ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.

ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.

ADVERTISEMENT

‘അണ്ണൻ വരാര് വഴി വിട്’ എന്ന കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഓ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചത്. 28 ആം തീയതി മുതൽ ചിത്രത്തിന്റെ തമിഴ് പതിപ്പിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും ആഗോളതലത്തിൽ ലഭ്യമാവും.

600 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിച്ചത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT