Friday 17 March 2023 01:17 PM IST : By സ്വന്തം ലേഖകൻ

‘അങ്കിൾ എനിക്കൊരു ഉമ്മ തരുമോ’: മനോഹരമായ നിമിഷങ്ങൾക്കു വേദിയൊരുക്കി ‘മീന@40’

meena

മനോഹരമായ നിമിഷങ്ങൾക്കു വേദിയൊരുക്കി ‘മീന@40’. സിനിമാമേഖലയിൽ നാൽപ്പതു വർഷങ്ങൾ പിന്നിട്ട തെന്നിന്ത്യയുടെ പ്രിയതാരം മീനയ്ക്ക് ആദരമൊരുക്കുകയായിരുന്നു ‘മീന@40’യിലൂടെ സംഘാടകർ. പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

രജനികാന്ത് ആണ് ഷോയിൽ വിശിഷ്ടാതിഥിയായി എത്തിയത്. പരിപാടിക്കിടെ സൂപ്പർസ്റ്റാനിനോട് ‘അങ്കിൾ എനിക്കൊരു ഉമ്മ തരുമോ’എന്ന് മീനയുടെ മകള്‍ നൈനിക ചോദിക്കുന്നതിന്റെ വിഡിയോ വൈറലാണ്. നൈനികയെ ചേർത്തുപിടിക്കുകയാണ് താരം.

തനിക്ക് ഈ വേദിയിൽ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് തന്റെ അച്ഛനെയും ഭർത്താവിനെയുമാണെന്നും മീന പറയുന്നുണ്ട്. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ ഹൃദയാഘാതത്താൽ മരണമടഞ്ഞത്.

ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് മീന.