ADVERTISEMENT

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ട്. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണത്രേ. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ വാർത്ത. ഇതിനെതിരേ ശോഭിത പ്രതികരിച്ചിരുന്നു.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യ ഭാര്യ. 2017 ല്‍ ഗോവയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT