ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്നു നഗ്മ. വലിയ താരങ്ങൾക്കൊപ്പം നിരവധി സൂപ്പർഹിറ്റുകളിൽ നഗ്മ ഭാഗമായി. എന്നാൽ ദീർഘകാലമായി സിനിമ രംഗം വിട്ട് രാഷ്ട്രീയ പ്രവർത്തനത്തിലാണ് നഗ്മ സജീവം.
ഇപ്പോഴിതാ, പ്രിയപ്പെട്ടവർക്കൊപ്പമുള്ള തന്റെ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. നടിയും സഹോദരിയുമായ ജ്യോതികയെയും ചിത്രങ്ങളില്‍ കാണാം.
നന്ദിതാ അരവിന്ദ് മൊറാര്‍ജി എന്നാണ് നഗ്മയുടെ യഥാർത്ഥ പേര്. ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നടയിലും, ഹിന്ദി തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലും ഒപ്പം ഹിന്ദിയിലും നഗ്മ നിറഞ്ഞു നിന്നു. ഏതാനും ഭോജ്പുരി സിനിമകളിലും വേഷമിട്ടു. 2014ല്‍ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2015ല്‍ ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി.