ADVERTISEMENT

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സൂര്യ നായകനായ തമിഴ് ചിത്രം ജയ്ഭീമിന് യാതൊരു പരിഗണനയും ലഭിക്കാത്തതിൽ നിരാശ പങ്കുവച്ച് തെലുങ്ക് നടൻ നാനിയും. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ‘ജയ്ഭീം’ എന്നെഴുതി ഹാർട്ട് ബ്രോക്കൺ എന്ന ഇമോജി കൂടി പങ്കുവച്ചാണ് നാനി തന്റെ നിരാശ പ്രകടിപ്പിച്ചത്.

ജയ്ഭീം അവഗണിക്കപ്പെട്ടതിൽ തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുരസ്‌കാര പ്രഖ്യാപനത്തിൽ പ്രതീക്ഷയുണ്ടായിരുന്ന തമിഴ് ചിത്രങ്ങളാണ് ‘ജയ് ഭീം’, ‘കർണൻ’, ‘സർപ്പാട്ടൈ പരമ്പരൈ’ തുടങ്ങിയവ. എന്നാൽ ഈ ചിത്രങ്ങളൊന്നും പരിഗണിക്കപ്പെടാത്തത് പ്രേക്ഷകരിൽ നിരാശപടർത്തി. ജയ് ഭീമിനെ അവാർഡ് കമ്മിറ്റി പാടെ തഴയുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT