Thursday 28 September 2023 10:53 AM IST : By സ്വന്തം ലേഖകൻ

‘ആർആർആറും’‘പുഷ്പ’യും കണ്ടുതീർക്കാനായില്ല, പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചു വരികയാണെന്നും നസീറുദ്ദീൻ ഷാ

naseeruddin-shah

തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ആർആർആർ’നെയും ‘പുഷ്പ’ യെയും വിമർശിച്ച് വിഖ്യാത ബോളിവു‍ഡ് നടൻ നസീറുദ്ദീൻ ഷാ. പുരുഷത്വത്തിന്റെ അതിപ്രസരം കാരണം ഈ രണ്ട് സിനിമകളും കണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘ഞാൻ ‘ആർആർആർ’ കാണാൻ ശ്രമിച്ചു, എനിക്ക് കഴിഞ്ഞില്ല, ‘പുഷ്പ’ കാണാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചു വരികയാണ്. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകൾ കൂടുതൽ ഉണ്ടാകുന്നത്. അത്തരം സിനിമകൾ എത്ര സ്ത്രീകൾ ഇഷ്ടപ്പെടും ? ഇത്തരം സിനിമകൾ ആസ്വദിച്ചാൽ ആളുകൾക്ക് എന്ത് കിട്ടാനാണ്. ‘പൊന്നിയിൻ സെൽവൻ’ കണ്ടു. മണിരത്‌നത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല അതുകൊണ്ട് സിനിമ കണ്ടുകൊണ്ടിരിക്കാൻ സാധിച്ചു’.– നസീറുദ്ദീൻ ഷാ പറഞ്ഞു.

പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.