തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വിഘ്നേഷ് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ, നയൻസിനൊപ്പമുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച്, വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
ഇരുവരുടെയും പുതിയ ബ്രാൻഡായ 9Skin.in ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. 9സ്കിൻ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങളും വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.