ഭാര്യയും നടിയുമായ നയൻതാരയോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ മനോഹര ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ.
ഒരു റോഡിൽ നയന്‍താരയുടെ തോളില്‍ കൈയ്യിട്ടു നില്‍ക്കുന്ന ചിത്രങ്ങളാണ് വിക്കി പോസ്റ്റ് ചെയ്തത്. ‘അവളോടിറുക്കും ഒരുവിധ സ്‌നേഹിതന്‍ ആണേന്‍’ എന്നാണ് ചിത്രത്തിനൊപ്പം വിക്കി കുറിച്ചിരിക്കുന്നത്.
അടുത്തിടെയായിരുന്നു ഇവരുടെ കുട്ടികളുടെ ആദ്യ ജന്മദിനം. മലേഷ്യയിൽ അതിഗംഭീരമായാണ് പിറന്നാൾ ആഘോഷിച്ചത്. ‘ജവാന്‍’ ആണ് നയന്‍താരയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.