മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും ഒന്നാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികളായ നയൻതാരയും വിഘ്നേശ് ശിവനും. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രം വിഘ്നേശ് ശിവനും പങ്കുവച്ചിരുന്നു. ‘സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം’ എന്നാണ് വിഘ്നേശ് ചിത്രത്തിനൊപ്പം കുറിച്ചത്. ഗംഭീരമായിരുന്നു ആഘോഷങ്ങൾ. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ വച്ചായിരുന്നു പരിപാടി.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ ജനനം.