ADVERTISEMENT

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരമായിരുന്നു, വില്ലൻ വേഷങ്ങളിൽ തിളങ്ങിയ പൊന്നമ്പലം. എന്നാൽ കഴിഞ്ഞ കുറേക്കാലമായി രോഗത്തിന്റെയും ജീവിത പ്രതിസന്ധികളുടെയും നടുവിലാണ് താരം. അടുത്തിടെയാണ് അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ഇപ്പോഴിതാ, തന്റെ സഹോദരനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഭക്ഷണത്തിലും മദ്യത്തിലും വിഷം നൽകി തന്റെ കിഡ്നി തകരാറിലാക്കിയത് സഹോദരനാണെന്നാണ് പൊന്നമ്പലം പറയുന്നത്.

ADVERTISEMENT

അച്ഛന് നാല് ഭാര്യമാരാണ്. അതിൽ മൂന്നാമത്തെ ഭാര്യയിലെ മകൻ കുറേക്കാലം തന്റെ മാനോജരായി ജോലി ചെയ്തിരുന്നുവെന്നും അയാള്‍ സ്ലോ പോയിസൺ ബിയറിൽ കലക്കി തന്നതാണ് കിഡ്നിയെ സാരമായി ബാധിച്ചതെന്നും ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പൊന്നമ്പലം തുറന്നു പറയുന്നു. രസത്തിലും ഇതേ വിഷം കലക്കി തന്നെന്നും വിദഗ്ധ ചികിത്സയ്ക്കുശേഷം ഡോക്ടർമാരാണ് ശരീരത്തിനുള്ളിൽ വിഷാംശം കണ്ടെത്തിയതെന്നും പൊന്നമ്പലം.

‘‘ഒരു ദിവസം രാത്രി എന്റെ അസിസ്റ്റന്റും സഹോദരനും എന്റെ ലുങ്കിയും എന്തോ ബൊമ്മയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയിലിട്ടു മൂടുന്നത് കണ്ടു. പിറ്റേദിവസം അസിസ്റ്റന്റിനെ വിരട്ടിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ അറിഞ്ഞത്. എന്റെ മെച്ചപ്പെട്ട ജീവിതത്തോടുള്ള അസൂയയാണ് സഹോദരനെ ഇതിന് പ്രേരിപ്പിച്ചതത്രേ. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എനിക്ക് അണ്ണനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോൾ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും. ആയിരത്തഞ്ഞൂറോളം സിനിമകളിൽ ഇടിയും കുത്തും കിട്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമാണ്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചിലവാക്കിയിരിക്കുന്നത്’’.– പൊന്നമ്പലം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT