ADVERTISEMENT

മണിരത്നം ഒരുക്കുന്ന ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് താരനിരയിൽ. ഏപ്രിൽ 28ന് ലോകമെമ്പാടും പി.എസ്–2 റിലീസ് ചെയ്യും.

ADVERTISEMENT

കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവൽ പൊന്നിയിൻ സെല്‍വൻ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ ചിത്രം ഒരുക്കിയിരിക്കുന്നത്.

പൊന്നിയിൻ സെല്‍വൻ ആദ്യഭാഗം ബോക്സ്ഓഫിസിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും ചേർന്ന് നിർമിച്ച പൊന്നിയിൻ സെൽവൻ-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT