ADVERTISEMENT

‘പൊന്നിയിൻ സെൽവന്‍’നു വിക്രത്തിന്റെ പ്രതിഫലം 12 കോടി രൂപയെന്നു റിപ്പോർട്ട്. ഐശ്വര്യ റായ്‌യുടെ പ്രതിഫലം 10 കോടിയാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രം ഈ മാസം 30നു തിയറ്ററുകളില്‍ എത്തും. അഞ്ഞൂറ് കോടി മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ

ADVERTISEMENT

കാർത്തി അഞ്ചു കോടി, ജയം രവി എട്ടു കോടി, തൃഷ രണ്ടു കോടി, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് 1.5 കോടിയും പ്രതിഫലം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT