നടി സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വിനീത് ആണ് വരൻ. ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ ദിവസം വിനീതിനെ പരിചയപ്പെടുത്തി പൂജ ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു.
‘നിസ്വാർഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി’. – വിഡിയോയ്ക്കൊപ്പം പൂജ കുറിച്ചതിങ്ങനെ.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയരംഗത്തെത്തിയ പൂജ ‘ചിത്തിര സെവാനം’ എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായും അഭിനയിച്ചിട്ടുണ്ട്.