അല്ലു അർജുൻ നായകനായി തെലുങ്കിൽ നിന്നെത്തി പാൻ ഇന്ത്യൻ വിജയം നേടിയ ‘പുഷ്പ – ദ റൈസ്’ ൽ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐ.പി.എസ് എന്ന വില്ലന്‍ വേഷത്തിലെത്തിയത് ഫഹദ് ഫാസിലാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ ലെ ഫഹദ് ഫാസിലിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫഹദിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.
ലുങ്കിയുടുത്ത് ഒരു കയ്യില്‍ കോടാലിയും മറുകയ്യില്‍ ചൂണ്ടിയ തോക്കുമായി നില്‍ക്കുന്ന ഫഹദിന്റെ ലുക്കാണ് പോസ്റ്ററിൽ.
സുകുമാറാണ് ചിത്രം ഒരുക്കുന്നത്. അഞ്ച് ഭാഷകളിലാണ് റിലീസ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുമ്പോൾ രശ്മിക മന്ദാനയാണ് നായികവേഷത്തിൽ. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.