രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനും എന്നു റിപ്പോർട്ടുകൾ. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ‘തലൈവർ 171’ എന്നു വർക്കിങ് ടൈറ്റിൽ ഉള്ള ഈ ചിത്രം അടുത്ത വർഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കും എന്നറിയുന്നു.
ചിത്രത്തിൽ, ശിവകാര്‍ത്തികേയന്റേത് അതിഥി വേഷമാണെങ്കിലും കഥാഗതിയില്‍ ഈ റോൾ സുപ്രധാനമാകും എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. രജനിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം ശിവ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നാണ് സൂചന. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട ആരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അനിരുദ്ധ് ആയിരിക്കും ചിത്രത്തിന്റെ സംഗീതം.