Thursday 23 March 2023 10:59 AM IST : By സ്വന്തം ലേഖകൻ

രജനീകാന്ത് കേരളത്തിലെത്തി: ജയിലറിന്റെ ചിത്രീകരണത്തിനെന്ന് റിപ്പോർട്ട്, ആവേശത്തോടെ ആരാധകർ

rajani

ഇന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ. താരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്റെ പുതിയ ചിത്രം ജയിലറിന്റെ ചിത്രീകരണത്തിനായാണത്രേ രജനി കേരളത്തിലെത്തിയിരിക്കുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.