നടൻ ആശിഷ് വിദ്യാർഥിയുമായുള്ള ദാമ്പത്യം തകർന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി രജോഷി.
‘ആദ്യകാലത്ത് ഞങ്ങളുടേത് സന്തോഷകരമായ ജീവിതമായിരുന്നു. ‘നീ ഇത് ചെയ്യ്, അത് ചെയ്യരുത്’ എന്ന് ആശിഷ് ഒരിക്കലും പറഞ്ഞിട്ടില്ല. മകൻ ആർത്തിനെ പരിപാലിക്കുന്നതിനായി റേഡിയോയിലെ ജോലി ഉപേക്ഷിക്കുന്നതും മുഴുവൻ സമയവും അമ്മയായി മാറിയതുമെല്ലാം എന്റെ തീരുമാനമായിരുന്നു. വിവാഹ ജീവിതത്തിനായി ഞാൻ സ്വയം സമർപ്പിച്ചതാണ്.
എന്റെ ജോലിയിൽ ആശിഷിന് ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ല. അഭിനയിക്കുമ്പോൾ പോലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. പക്ഷേ, പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വിവാഹ മോചനം ഒരുമിച്ചെടുത്ത തീരുമാനമാണ്. ആശിഷ് ഒരിക്കലും എന്നെ വഞ്ചിച്ചിരുന്നില്ല. ആശിഷിന്റെ രണ്ടാം വിവാഹത്തിന് പിന്നാലെ പലവിധത്തിലുള്ള വിമർശനങ്ങളും നേരിട്ടിരുന്നു. ഞങ്ങള് ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. ഞാൻ സന്തോഷകരമായി ജീവിക്കുകയാണ്’. – ഒരു അഭിമുഖത്തിൽ രജോഷി പറഞ്ഞു.
അടുത്തിടെയാണ് നടന് ആശിഷ് വിദ്യാർഥി രണ്ടാമതും വിവാഹിതനായത്. രൂപാലി ബറുവയാണ് ഭാര്യ.