ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ പ്രിയനായികയായിരുന്നു രംഭ. വിവാഹശേഷം കുടുംബത്തോടൊപ്പം വിദേശത്ത് താമസമാക്കിയതോടെ അഭിനയരംഗത്തു നിന്ന് മാറിനിൽക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ഏറ്റവും ഇളയമകന്‍ ശിവിന്റെ അഞ്ചാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് രംഭ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയും കുടുംബം ശിവിന്റെ പിറന്നാള്‍ കളറാക്കി. ‘എനിക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അനുഗ്രഹം നീയാണ്. ഇന്നും എല്ലാ ദിവസവും നിന്റെ സന്തോഷത്തിന്റെ സമൃദ്ധി നല്‍കാനുള്ള എന്റെ പ്രാര്‍ത്ഥന... ഞാന്‍ നിന്നെ അനന്തമായി സ്‌നേഹിക്കുന്നു...’.–പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം രംഭ കുറിച്ചു.
2010 ല്‍ ആയിരുന്നു ഇന്ദ്രകുമാര്‍ പത്മനാഥനുമായുളള രംഭയുടെ വിവാഹം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് താരത്തിനുളളത്.