ADVERTISEMENT

തങ്ങൾ വേർപിരിഞ്ഞുവെന്ന വ്യാജപ്രചരണം സൃഷ്ടിച്ചവർക്ക് രസകരമായ മറുപടിയുമായി താരദമ്പതികളായ രവീന്ദര്‍ ചന്ദ്രശേഖരനും മഹാലക്ഷ്മിയും. ഈയിടയെയായി, മഹാലക്ഷ്മി ഒറ്റയ്ക്കുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് വിവാഹമോചന വാർത്തകൾക്കു തുടക്കമിട്ടത്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന കിംവദന്തികൾ സജീവമായി.

‘ഡേയ് ‘പുരുഷാ’. ഒറ്റയ്ക്കുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇടരുത് എന്ന് നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞു? നമ്മൾ പിരിഞ്ഞു എന്ന് സകല സോഷ്യൽ മീഡിയയും പറയുന്നു. മനൈവീ, ഇനി നീ തെറ്റാവർത്തിച്ചാൽ, എന്നന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും’ എന്നാണ് കുപ്രചരണങ്ങൾക്ക് രവീന്ദറിന്റെ രസികൻ മറുപടി. ‘ഞങ്ങൾ സന്തോഷത്തോടെയിരിക്കുന്നു, സർവോപരി ഞങ്ങൾക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു’ എന്നും രവീന്ദർ കുറിച്ചു.

ADVERTISEMENT

‘ഇതെല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവ്’എന്നായിരുന്നു രവീന്ദറിന്റെ പോസ്റ്റിനു മഹാലക്ഷ്മിയുടെ മറുപടി.

ADVERTISEMENT
ADVERTISEMENT