ADVERTISEMENT

‘ഖുഷി’യുടെ ചിത്രീകരണം തുടങ്ങാൻ വൈകുന്നതില്‍ നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ച് നടി സമാന്ത.

ഖുഷിയുടെ ചിത്രീകരണം പെട്ടെന്ന് തുടങ്ങുമെന്നും വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ചിത്രത്തെക്കുറിച്ച് അന്വേഷിച്ച ആരാധകന് ട്വിറ്ററില്‍ സമാന്ത മറുപടി നല്‍കിയതിനു താഴെ പൂർണ ആരോഗ്യത്തോടെയും നിറഞ്ഞ ചിരിയോടെയും സമാന്ത സെറ്റില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് തങ്ങളെന്ന് വിജയ് ദേവരകൊണ്ടയും കുറിച്ചു.

ADVERTISEMENT

വിജയ് ദേവരകൊണ്ട നായകനായി ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങേണ്ട സിനിമയായിരുന്നു ഖുഷി. എന്നാൽ സമാന്തയുടെ അസുഖത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ അറിയിച്ചിരുന്നു.

ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT