ADVERTISEMENT

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് (Myositis) എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗത്തിന്റെ പ്രസാസങ്ങൾ നേരിടുമ്പോഴും കരിയറിൽ സജീവമാകുകയാണ് തെന്നിന്ത്യൻ താരം സാമന്ത രൂത്ത് പ്രഭു.

ആമസോണ്‍ പ്രൈം വിഡിയോയുടെ വന്‍ പ്രോജക്ടായ, റൂസോ ബ്രദേഴ്സിന്റെ സിറ്റാഡൽ എന്ന സീരിസിന്റെ ഇന്ത്യൻ വേർഷനില്‍ പ്രധാന കഥാപാത്രമായി സാമന്ത എത്തുന്നു.വരുണ്‍ ധവാനാണ് നായകന്‍. സാമന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ‘മിഷന്‍ ഈസ് ഓണ്‍’ എന്ന കുറിപ്പോടെയാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജും ഡികെയുമാണ് സംവിധായകര്‍.

ADVERTISEMENT

ആരോഗ്യനില മോശമായതിനാല്‍ താരം സീരിസിന്റെ ഭാഗമാകില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ‌ അതൊക്കെ ഇപ്പോൾ ഒടുങ്ങിയിരിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT