ADVERTISEMENT

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസ്സായിരുന്നു. നടന്‍, തിരക്കഥാകൃത്ത്, കൊമേഡിയന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളയാളാണ് സതീഷ് കൗശിക്.

നടി കങ്കണ, അനുപം ഖേര്‍ ഉള്‍പ്പടെയുള്ള താരങ്ങളും പ്രമുഖരും അനുശോചനം അറിയിച്ച് കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്ന് അവസാനമായെന്നും സതീഷ് ഇല്ലാത്ത ജീവിതം ഒരിക്കലും പഴയത് പോലെ ആകില്ലെന്നുമാണ് അനുപം ഖേറിന്റെ ട്വീറ്റ്.

മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ സതീഷിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT