Thursday 11 July 2019 04:49 PM IST

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ

Roopa Thayabji

Sub Editor

seema ഫോട്ടോ: ഷിജിൻ സോൾ ബ്രദേഴ്സ്

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി നായർവേദനയുടെ നിലയില്ലാക്കയത്തിലേക്ക് വീണുപോയ സഹപ്രവർത്തകയ്ക്ക് കരുതലിന്റെ കരം നീട്ടിയ കലാകാരി. ശരണ്യയെ ബ്രെയിൻ ട്യൂമർ ദുരിതക്കിടക്കയിലേക്ക് നിഷ്ക്കരുണം വലിച്ചെറി‍ഞ്ഞപ്പോൾ കൈപിടിക്കാൻ ആദ്യമെത്തിയത് സീമാ ജി നായരായിരുന്നു. കരുതലിന്റെ ആ കഥ ജൂലൈ ലക്കം വനിതയിലൂടെയാണ് സീമ ലോകത്തോട് പറഞ്ഞത്. ഒപ്പം ലൈം ലൈറ്റിന്റെ വർണ ശബളതയ്ക്കപ്പുറം ജീവിതം തനിക്കു സമ്മാനിച്ച കണ്ണീരുപ്പു കലർന്ന നിമിഷങ്ങളെക്കുറിച്ചും സീമ വാചാലയായി....അഭിമുഖത്തിലെ പ്രസക്ത ഭാഗത്തിൽ നിന്ന്...

‘എന്റെ ഇരട്ടക്കൺമണികൾ പറയും അവർക്കിനിയും ഒരു വാവ കൂടി വേണമെന്ന്’; നാമൊന്ന്, നമുക്കായീ നാല് സ്വർഗങ്ങൾ

സ്വവർഗ പ്രണയത്തിന് തടസമായി വീട്ടുകാർ, വില്ലനായി കാൻസറും; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ ഒന്നായി

 ഈ പ്രൊഫഷനിലുള്ളവരെ സൂക്ഷിക്കുക! അവിഹിതമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഈ പുൽത്തകിടി കൊണ്ട് രണ്ടുണ്ട് കാര്യം! ഭംഗിക്ക് ഭംഗിയും കറിക്ക് തോരനും

മകളുടെ വിവാഹം അമ്മയുടെ ടെൻഷനായിരുന്നോ ?

ഒരു ഓണക്കാലത്താണ് അച്ഛൻ മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛൻ പോയി. അച്ഛന്റെ ബോഡി വീട്ടിൽ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാൻ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെൻഷനുണ്ടായിരുന്നു.

വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ വിഷമഘട്ടം വന്നപ്പോൾ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അപ്പോഴും ഞാൻ നാടകങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോൾ തന്നെ ഹാർട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് മോനെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു.

വിശദമായ വായനയ്ക്ക് ജൂലൈ ലക്കം വനിത കാണുക

Tags:
  • Celebrity Interview
  • Gossips