Thursday 11 July 2019 04:49 PM IST : By സ്വന്തം ലേഖകൻ

ഈ പ്രൊഫഷനിലുള്ളവരെ സൂക്ഷിക്കുക! അവിഹിതമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

extra-marital

ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന കാലമാണിത്. പൊരുത്തക്കേടും സ്വരച്ചേർച്ചയില്ലായ്മയും അവിശ്വാസവും ആവോളം കാണാനുണ്ട് പുതിയ കാലത്തെ ബന്ധങ്ങളിൽ. ഭാര്യക്ക് ഭർത്താവിനെ സംശയം, ഭർത്താവിന് ഭാര്യയെ സംശയം എന്നിങ്ങനെ അഭിപ്രായ വ്യത്യാസങ്ങളുടെ നടുവിലാണ് പലരുടേയും ജീവിതം. അവിശ്വാസത്തിന്റെ പേരില്‍... പങ്കാളിക്ക് മറ്റൊരാളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ പാതിയിൽ മുറിഞ്ഞു പോയ നിരവധി ബന്ധങ്ങളുണ്ട് നമുക്ക് മുന്നിൽ ഉദാഹരണങ്ങളായി. പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ ചതിക്കപ്പെടുമോ എന്ന പേടിയും ഉള്ളിലിട്ട് ദിവസങ്ങൾ കഴിക്കുന്ന അസ്വസ്ഥരായ ദമ്പതിമാരും നമുക്ക് മുന്നിലുണ്ട്.

വിശ്വാസ വഞ്ചനയും അവിഹിത ബന്ധങ്ങളും തുടർക്കഥയാകുന്ന കാലത്ത് ഇതാ ശ്രദ്ധേയമായൊരു പഠനം. പങ്കാളിയുടെ ജോലി അടിസ്ഥാനമാക്കി അവർ ചതിക്കുമോ ഇല്ലയോ എന്ന സാധ്യത അളക്കാനും പ്രവചിക്കാനുമാകും എന്നാണ് പഠനം അടിവരയിടുന്നത്.

വിവാഹിതർക്കുള്ള ഡേറ്റിങ്ങ് സൈറ്റായ ആഷ്‍ലി മാഡിസണാണ് പലരുടേയും നെഞ്ചിടിപ്പേറ്റുന്ന ഈ പഠനറിപ്പോർട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. 13 പ്രൊഫഷണൽ മേഖലകളിലുള്ളവർ അവിശ്വസ്തരായ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന് പഠനം സമർത്ഥിക്കുന്നു. സംശയത്തിന്റേയും സംശയ രോഗത്തിന്റേയും നിഴലിൽ നിൽക്കുന്ന ആ ജോലികൾ ഏതൊക്കെയെന്ന് നോക്കാം.

‘എന്റെ ഇരട്ടക്കൺമണികൾ പറയും അവർക്കിനിയും ഒരു വാവ കൂടി വേണമെന്ന്’; നാമൊന്ന്, നമുക്കായീ നാല് സ്വർഗങ്ങൾ

സ്വവർഗ പ്രണയത്തിന് തടസമായി വീട്ടുകാർ, വില്ലനായി കാൻസറും; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ ഒന്നായി

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ

ഈ പുൽത്തകിടി കൊണ്ട് രണ്ടുണ്ട് കാര്യം! ഭംഗിക്ക് ഭംഗിയും കറിക്ക് തോരനും


മാർക്കറ്റിംഗ്, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി മേഖലകൾ

സമപ്രായക്കാർ ഏറ്റവും കൂടുതൽ കാണാൻ സാധ്യതയുള്ള മേഖല. ഇത്തരക്കാർ സമപ്രായക്കാരുമായി ബന്ധം പുലർത്താനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്ന് പറയാം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ സമൂഹവുമായി ഏറ്റവും അടുത്തവരുമാണ്. പട്ടികയിൽ നിന്നും 4 ശതമാനം സ്ത്രീ പങ്കാളികളും 8 ശതമാനം പുരുഷ പങ്കാളികളും മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ വർക്ക്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി എന്നിവയാണ് മറ്റ് മേഖലകൾ.


ധനകാര്യം വിദ്യാഭ്യാസം

എട്ട് ശതമാനം സ്ത്രീകളും ഒമ്പത് ശതമാനം പുരുഷന്മാരും സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കൂടാതെ, ഈ ഡേറ്റിംഗ് സേവനങ്ങൾ തേടുന്നവരിൽ നാല് ശതമാനം അംഗങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവരാണെന്നാണ് പഠനം. അധ്യാപകർ, പ്രഭാഷകർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ അവിശ്വസ്തരുടെ ലിസ്റ്റിൽപ്പെടുന്നു.

സംരംഭകർ–ബിസിനസുകാർ

സ്വന്തം കുടുംബത്തേക്കാൾ അധികമായി സമൂഹവുമായിട്ടായിരിക്കും ഇത്തരക്കാർ ഏറ്റവും അധികം ബന്ധപ്പെടുന്നത്. സ്വന്തം സംരംഭം സജ്ജീകരിക്കുന്നതിന് പുതിയ മേഖലകളും വ്യക്തികളും തേടുന്നവർ. പങ്കാളികൾക്കായി ഒഴിവു സമയങ്ങൾ നീക്കി വയ്ക്കാൻ പോലും ഇത്തരക്കാർക്ക് കഴിയാറില്ല എന്നുള്ളത് മറ്റൊരു വസ്തുത. ഇക്കാരണം കൊണ്ടു തന്നെ മറ്റു ബന്ധങ്ങൾ തേടിപ്പോകാനുള്ള സാധ്യത കൂടുതൽ.

ഇൻഫർമേഷൻ ടെക്നോളജി–മെഡിക്കൽ രംഗം

അവിഹിത ബന്ധം പുലർത്തുന്ന പ്രൊഫഷനുകളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരാണ് ഐടി മേഖലയിലുള്ളവർ. മെഡിക്കൽ രംഗത്തുള്ളവർ അഞ്ചാം സ്ഥാനത്തും. അഞ്ച് ശതമാനം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ശതമാനം സ്ത്രീകളും ഈ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ട്രേഡുകൾ

നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഈ ലിസ്റ്റിലെ ഒന്നാമൻമാർ. സർവേയിൽ പങ്കെടുത്തവരിൽ നാല് ശതമാനം സ്ത്രീകളും 29 ശതമാനം പുരുഷ പങ്കാളികളും ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ട്.

സാമൂഹിക, രാഷ്ട്രീയം, കല, സംസ്കാരം

രാഷ്ട്രീയം അവിശ്വസ്തരുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്തെത്തി. എന്നിരുന്നാലും, പഠനത്തിൽ പങ്കെടുത്തവരിൽ ഒരു ശതമാനം (പുരുഷന്മാരും സ്ത്രീകളും) ഈ മേഖലയിൽ നിന്നുള്ളവരാണ്. കൃഷി, നിയമ മേഖല, കല, വിനോദം എന്നീ മേഖലകളിൽ നിന്നുള്ളവരായിരുന്നു ഈ പട്ടികയുടെ താഴെയുള്ള മറ്റ് തൊഴിലുകൾ.

Tags:
  • Relationship