ADVERTISEMENT

തനിക്ക് ഹൃദയാഘാതമുണ്ടായി എന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തുവെന്നും നടി സുസ്മിത സെൻ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് വലിയ ചർച്ചയായിരുന്നു. ഫിറ്റ്നസിനും ആരോഗ്യത്തിനും ഡയറ്റിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കുന്ന സുസ്മിതയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി എന്നത് ആരാധകരെ അമ്പരപ്പിച്ചു.

ഇപ്പോഴിതാ, വീണ്ടും വ്യായാമത്തിന്റെ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നു താരം. ഡോക്ടറുടെ അനുമതി ലഭിച്ച ശേഷമാണ് 47 കാരിയായ നടി യോഗ പുനരാരംഭിച്ചതത്രേ. ‘എന്റെ കാര്‍ഡിയോളജിസ്റ്റ് അംഗീകരിച്ച ജീവിതചക്രം വീണ്ടും ഉരുളാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ ഹാപ്പി ഹോളി ഇതാണ്, നിങ്ങളുടെയോ...’ എന്നാണ് യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പം സുസ്മിത കുറിച്ചിരിക്കുന്നത്.

ADVERTISEMENT





ADVERTISEMENT



ADVERTISEMENT
ADVERTISEMENT