ADVERTISEMENT

റോക്ക് ആൻഡ് റോള്‍ സംഗീതരംഗത്തെ വിഖ്യാത ഗായിക ടീന ടേണർ അന്തരിച്ചു. 83 വയസ്സായിരുന്നു. റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന ടീന വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള സ്വവസതിയിലാണ് അന്തരിച്ചത്. തികച്ചും സ്വകാര്യമായി നടക്കുന്ന സംസ്കാരച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കൂ.

റിവർ ഡീപ് - മൗണ്ടൻ ഹൈ, ദ ബെസ്റ്റ്, വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച ടീന ടേണർ എട്ട് തവണയാണ് ഗ്രാമി പുരസ്‌കാരം നേടിയത്. 2018ല്‍ ഗ്രാമി പ്രത്യേക പുരസ്‌കാരമായ സമഗ്രസംഭാവന അവാര്‍ഡും ടീന സ്വന്തമാക്കി.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT