രണ്‍ബീർ കപൂര്‍ നായകനായ ‘അനിമല്‍’ റിലീസായതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചോദ്യം ചെയ്ത് വലിയ പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ, സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയ നടി തൃഷയ്ക്കെതിരെയും കടുത്ത വിമര്‍ശനം.
‘ഒറ്റ വാക്ക് – കള്‍ട്ട്’ സിനിമയെ കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തൃഷ കുറിച്ചത്. എന്നാല്‍ ആരാധകരുടെ പ്രതികരണം രൂക്ഷമായതോടെ താരം സ്റ്റോറി പിന്‍വലിച്ചു. ഇതിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെ നടന്‍ മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ നിലപാടാണ് തൃഷ സ്വീകരിച്ചത്. അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ച വ്യക്തിക്ക് ഇപ്പോള്‍ എങ്ങനെ അനിമലിനെ പിന്തുണയ്ക്കാന്‍ സാധിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം.