ADVERTISEMENT

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം വിജയ് നായകനായി ചിത്രീകരണം പുരോഗമിക്കുന്ന വരിസ്. ഇപ്പോഴിതാ, ചിത്രത്തിലെ നിർണായകരംഗത്തിന്റെ ചിത്രീകരണദൃശ്യം ലീക്കായതാണ് ചർച്ചയാകുന്നത്.

വിജയ്, പ്രഭു എന്നിവരുൾപ്പെടുന്ന ഈ രംഗം വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറലാണ്. ഒരു ആശുപത്രിയിൽ വെച്ചുള്ള രംഗമാണ് പ്രചരിച്ചത്. ഡോക്ടർ വേഷത്തിലാണ് പ്രഭു. നായകനും പ്രഭുവും ചേർന്ന് ഒരു സ്ട്രെച്ചർ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതാണ് വിഡിയോയിൽ.

ADVERTISEMENT

നേരത്തേയും വാരിസിലെ രംഗങ്ങൾ ലീക്കായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതിനാൽ സെറ്റിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, തെലുങ്ക് താരം ശ്രീകാന്ത്, സംഗീത ക്രിഷ്, യോഗി ബാബു എന്നിവരാണ് താരനിരയിൽ. സിനിമയുടെ ചിത്രീകരണം വിശാഖപട്ടണത്ത് പുരോഗമിക്കുകയാണ്. അടുത്തവർഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT