പ്രതീക്ഷകളെ ഇരട്ടിയാക്കി വിക്രം നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘വീര ധീര ശൂരൻ’ ട്രെയിലർ. ‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. അതിൽ പതിവിനു വിപരീതമായി പാർട്ട് 2 ആണ് ആദ്യം റിലീസ് ചെയ്യുന്നത്.
1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനമാണ് ഹൈലൈറ്റ്. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം.