ADVERTISEMENT

ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് തമിഴകത്തിന്റെ സൂപ്പർതാരം വിജയ്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

വിജയ് ഒരു ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുകയും നിസ്കാരം നടത്തുകയും ചെയ്തു. തുടർന്ന് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം പ്രവർത്തകരോടൊപ്പം നോമ്പ് തുറന്നു.

ADVERTISEMENT

ചെന്നൈയിലെ റോയപ്പേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. 15 പ്രാദേശിക പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിക്കുകയും ഏകദേശം 3,000 പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT