ADVERTISEMENT

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ, കരാറായ സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയരംഗത്തു നിന്നു താൽക്കാലിക ഇടവേള എടുക്കാൻ തമിഴ് സൂപ്പർതാരം വിജയ് തീരുമാനിച്ചതായി റിപ്പോർട്ട്.

തന്റെ അറുപത്തിയൊൻപതാം സിനിമയിലൂടെ സിനിമ കരിയറിന് ഇടവേള നൽകാനാണ് വിജയ്‌യുടെ തീരുമാനം. ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വെങ്കട് പ്രഭുവിന്റെ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിനു ശേഷം വരുന്ന വിജയ് ചിത്രമാകും ‘ദളപതി 69’.

ADVERTISEMENT

കരിയറിന്റ ഏറ്റവും ഇയരത്തിൽ നിൽക്കേ വിജയ് പൂർണമായും രാഷ്ട്രീയത്തിലിറങ്ങുന്നതിൽ അദ്ദേഹത്തിന്റെ ആരാധകർ നിരാശരാണ്.

ADVERTISEMENT
ADVERTISEMENT