ADVERTISEMENT

വിശാലിനെയും എസ്.ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘മാർക്ക് ആന്റണി’ സൂപ്പർഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, ‘മാർക്ക് ആന്റണി’യുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് ഈ അനുഭവമെന്നും താരം. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്നാണ് വിശാലിന്റെ വെളിപ്പെടുത്തൽ. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT