Thursday 28 September 2023 10:28 AM IST : By സ്വന്തം ലേഖകൻ

‘ബാംഗ്ലൂർ ഡേയ്സ്’ ഹിന്ദി റീമേക്ക് ട്രെയിലർ: പ്രിയ വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ

yaariyan

2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ‘ബാംഗ്ലൂർ ഡേയ്സ്’ ഹിന്ദി റീമേക്ക് ‘യാരിയാൻ 2’ ട്രെയിലർ എത്തി. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും. ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. ‘ബാംഗ്ലൂർ ഡേയ്സ്’ പ്രമേയത്തിൽ നിന്നു ചില മാറ്റങ്ങൾ വരുത്തിയാണ് റീമേക്ക് എത്തുന്നത്.

രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്നാണ് സംവിധാനം. ടി സീരീസ് നിർമിക്കുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിൽ എത്തും. 2014ൽ റിലീസ് ചെയ്ത ‘യാരിയാൻ’ന്റെ സീക്വൽ ആയാണ് സിനിമ ഒരുങ്ങുക. എന്നാൽ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ല.