ADVERTISEMENT

‘കെജിഎഫ് 2’ വിനു ശേഷം കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന പുതിയ ചിത്രം ‘ടോക്സിക്’ന്റെ ടൈറ്റിൽ ടീസർ ഹിറ്റ്. നടി ഗീതുമോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. സായി പല്ലവിയാകും ചിത്രത്തിൽ നായിക.

നിവിൻ പോളി നായകനായ ‘മൂത്തോന്‍’നു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമിക്കുന്നത്. ചിത്രം 2025 ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT