മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് അനു ജോസഫ്. നിരവധി ജനപ്രിയ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അനു എത്തി.
ഇപ്പോഴിതാ, തന്റെ സ്വന്തം വീടും ചുറ്റുപാടും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അനു. അനു യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്.
കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിലാണ് അനുവിന്റെ വീട്. ഒരു അത്യാവശ്യഘട്ടത്തിൽ വലിയ മോടിയൊന്നുമില്ലാതെ പപ്പ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പണിതതാണ് തങ്ങൾ താമസിക്കുന്ന വീടെന്ന് അനു പറയുന്നു. ഒപ്പം തന്റെ സഹോദരിയെക്കുറിച്ചും മനസ്സ് തുറക്കുന്നു.
അനുവിന്റെ സഹോദരി നടക്കില്ല, സംസാരിക്കില്ല. കഴുത്തിനു താഴേക്ക് തളർന്ന് കിടപ്പിലായിരുന്നു.
‘‘ചെറുതായിരിക്കുമ്പോൾ കളിക്കാൻ വരാത്തതിന് ഞാന്‍ അവളെ കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുമായിരുന്നു. പിന്നീട് വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. അവള്‍ തിരികെ വന്നപ്പോൾ, ചികിത്സയുടെ എളുപ്പത്തിനായാണ് പുതിയ വീട് വച്ചത്’’.– അനു പറയുന്നു.