ADVERTISEMENT

23 വയസ്സിൽ ചേച്ചിയാകുവാനൊരുങ്ങുന്നതിന്റെ സന്തോഷം കുറിച്ച്, അമ്മ ഗര്‍ഭിണിയാണെന്ന വിശേഷം പങ്കുവച്ച് നടിയും നര്‍ത്തകിയുമായ ആര്യാ പാര്‍വ്വതി.

‘23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ...’ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രമാണ് ഇത്.

ADVERTISEMENT

ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT