ADVERTISEMENT

താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷവാർത്ത നടിയും നർത്തകിയുമായ ഷംന കാസിം അടുത്തിടെയാണ് പങ്കുവച്ചത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലൂടെ താൻ കടന്നു പോകുകയാണെന്ന സന്തോഷം യൂട്യൂബ് ചാനലിലൂടെയാണ് താരം പങ്കുവച്ചത്. വലിയ ആഘോഷത്തോടെയാണ് കുടുംബാംഗങ്ങളും ഈ സന്തോഷം ഏറ്റെടുത്തത്.

ഇപ്പോഴിതാ ഗർഭകാലം ആഘോഷമാക്കുന്ന ഷംനയുടെ ഒരു കൂട്ടം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഴാം മാസത്തിൽ കണ്ണൂരിലെ നാട്ടു നടപ്പ് അനുസരിച്ച് നടക്കുന്ന ചടങ്ങുകളുടെ ചിത്രങ്ങളാണ് ഷംമ പങ്കുവച്ചത്. ചടങ്ങിന്റെ ഭാഗമായി വെള്ളമുണ്ട് ഉടുപ്പിച്ച ശേഷം അതിനു പുറത്തു കൂടി കറുത്ത ചരട് കെട്ടുന്നത് ഷംന പങ്കുവച്ച വിഡിയോയിൽ കാണാം. ഈയൊരു ചടങ്ങിന്റെ ഭാഗമാകുന്നതിനെ അനുഗ്രഹീതമെന്ന് ഷംന വിശേഷിപ്പിച്ചു.

ADVERTISEMENT

ഗർഭകാലം ആഘോഷമാക്കുന്ന ഷംനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെയും വൈറലായിരുന്നു. . ഒരു കുഞ്ഞു ജീവനെ ഉദരത്തിലേറ്റുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്ന് ഷംന കുറിച്ചു. പിങ്ക് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞുള്ള ചിത്രം നിരവധി പേരാണ് ഹൃദയത്തിലേറ്റു വാങ്ങിയത്.നേരത്തെ ഷംനയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT