ADVERTISEMENT

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ‘ഒ,ബേബി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മിക്കുന്നത്. ചിത്രം ജൂണിലാകും തിയറ്ററിലെത്തുക.

‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദിന്റെ പുതിയ സംവിധാന സംരംഭമാണ് ‘ഒ,ബേബി’. മീശ മാധവന്‍, നരന്‍, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ തുടങ്ങി മികച്ച, വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്. ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT