ADVERTISEMENT

വീട്ടിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് നടിയും അവതാരകയുമായ സ്നേഹ ശ്രീകുമാർ. ജീവിതത്തിന്റെ സന്തോഷങ്ങളുടെ ആകെത്തുകയായി ഒരു കുഞ്ഞാവ വന്ന സന്തോഷം അടുത്തിടെ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കേദാറെന്ന് പേരിട്ട കുഞ്ഞു കൺമണിക്കരികിൽ സ്നേഹമുള്ള കാവൽക്കാരനായി നിൽക്കുന്ന തന്റെ പ്രിയ വളർത്തു നായയെക്കുറിച്ചും ഹൃദയം തുറന്നെഴുതുകയാണ് സ്നേഹ.

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ് ഓസ്കാർ എന്ന നായയെന്ന് സ്നേഹ പറഞ്ഞു. ഗർഭിണിയായിരിക്കുമ്പോൾ നായയെ മാറ്റിനിർത്തണമെന്ന് പലരും പറഞ്ഞു. എന്നാലിന്ന് കുഞ്ഞിന്റെ പ്രധാന കാവൽക്കാരൻ അവനാണെന്നും സ്നേഹ കുറിച്ചു.

ADVERTISEMENT

സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേ നടന്നു ശ്രദ്ധിച്ച വേറെ ആളില്ല. കുഞ്ഞുവരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും.

ADVERTISEMENT

ഇപ്പോൾ വാവയുടെ കാവൽ ആണ്. പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്. നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി.

ADVERTISEMENT
ADVERTISEMENT