സീരിയലിലെ കഥാപാത്രത്തിന്റെ ‘ചരമകാർഡ്’ പ്രമോഷനാക്കി അണിയറപ്രവർത്തകർ. സാന്ത്വനം എന്ന ജനപ്രിയസീരിയലിലെ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് അണിയറപ്രവർത്തകരുടെ ‘ചരമകാർഡ്’ പരസ്യം. ഈ കാർഡ് ഇതിനകം വൈറലാണ്.
ചിപ്പി രഞ്ജിത്ത്, രാജീവ്, സജിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സാന്ത്വനത്തിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
ഗിരിജാ പ്രേമനാണ് പരമ്പരയിൽ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രം കഴിഞ്ഞ എപ്പിസോഡുകളിലൊന്നിൽ മരണപ്പെട്ടിരുന്നു.