ADVERTISEMENT

ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച്, ന്യുമോണിയ ബാധിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് നടി ബീന ആന്റണി.

നല്ല മുട്ടൻ പണി കിട്ടിയെന്നാണ് ബീന ആന്റണി പറയുന്നത്. ന്യുമോണിയ ആയിരിക്കും എന്ന് പലരും കമന്റിട്ടിരുന്നുവെന്നും അപ്പോഴേ ‘അയ്യോ’ എന്ന് പറഞ്ഞിരുന്നുവെന്നും താരം.

ADVERTISEMENT

ഒരു ന്യുമോണിയ വന്ന ദിവസങ്ങൾ ഭീകരമായിരുന്നു. എന്തായാലും പിന്നെയും ന്യുമോണിയ ചെറുതായിട്ടൊന്നു കടാക്ഷിച്ചു. അഞ്ച് ദിവസം റെസ്റ്റ് ആണ്. വലിയ കുഴപ്പമൊന്നും ഇല്ല. കുറച്ചു നാൾ സ്വയം ആന്റിബയോട്ടിക്സ് എടുത്തിരുന്നു. അതിന് ശേഷമാണ് ആശുപത്രിയിൽ വന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ പ്രശ്നം ആണ്. അഡ്മിറ്റ് ചെയ്തു. ഇപ്പോഴത്തെ ചുമ ആരും നിസാരമായി കാണരുത്. പൊടികൈകൾ ചെയ്യാനും നിക്കരുത്. വേഗം ഡോക്ടറെ കാണണം. സി ടി സ്കാൻ എടുത്തപ്പോഴാണ് ന്യുമോണിയയുടെ കാര്യം അറിഞ്ഞത്. എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം. എന്തായാലും ഞാൻ കുറച്ചുനാൾ റസ്റ്റ് എടുക്കട്ടെ’.– ബീന ആന്റണി പറയുന്നു.

ADVERTISEMENT
ADVERTISEMENT