ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അതിനും ദിവസങ്ങൾക്ക് മുമ്പാണ് ഗോപിക നായികയാകുന്ന ‘സാന്ത്വനം’ എന്ന പരമ്പരയുടെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്.
വിവാഹ നിശ്ചയ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആദിത്യന്റെ മരണം സംഭവിച്ചതിന്റെ പിന്നാലെ നടന്ന ആഘോഷത്തിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഗോപികയുടെ സഹോദരി കീർത്തന.
‘പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. നമുക്ക് ഇതൊന്നും അറിയില്ലല്ലോ. അതിനാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ വിമർശിക്കുന്നവർ ചിന്തിക്കാതെ സംസാരിക്കുകയാണ്. ഒരു ചടങ്ങ് നടത്തുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഹാൾ, ഭക്ഷണം, ബന്ധുക്കൾ, സുഹൃത്തുക്കൾ. എല്ലാവരും ചടങ്ങിൽ പങ്കെടുക്കാൻ വരികയും ചെയ്യുന്നു. ചടങ്ങ് മാറ്റിവെക്കുക എന്നത് പ്രാക്ടിക്കലായതൊന്നുമല്ല’.– ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കീർത്തന പറഞ്ഞു.