ADVERTISEMENT

മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരന്‍. മലയാളം സീരിയല്‍ ചരിത്രത്തിലെ സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘എന്റെ മാനസപുത്രി’യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സോഫിയയുടെ സങ്കടങ്ങള്‍ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാര്‍. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളി സോഫിയയെയും അതു വഴി ശ്രീകലയെയും ഹൃദയത്തോട് ചേര്‍ത്തത്. 'എന്റെ മാനസപുത്രി'ക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന വേഷത്തില്‍ തിളങ്ങിയ ശ്രീകല ചെറിയ ഒരു ബ്രേക്കിന് ശേഷം ഇപ്പോള്‍ വീണ്ടും സീരിയല്‍ ലോകത്ത് സജീവമായിരിക്കുകയാണ്.

തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയയിലും സജീവമായ നടി ഇപ്പോള്‍ പങ്കുവച്ച കുടുംബ ചിത്രമാണ് വൈറലാവുന്നത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ശ്രീകലയുടെ ഫോട്ടോ പകര്‍ത്തിയിരിയിരിയ്ക്കുന്നത് പീപീ ഫോട്ടോഗ്രഫിയാണ്.

ADVERTISEMENT

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ബാലനും രമയും എന്ന സീരിയലിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ADVERTISEMENT
ADVERTISEMENT